You are Here : Home / News Plus

ലളിത് മോദി വിവാദം: വസുന്ധരാ രാജെയെ പിന്തുണയ്‌ക്കേണ്ടെന്ന് ബി.ജെ.പി

Text Size  

Story Dated: Thursday, June 18, 2015 05:58 hrs UTC

ലളിത് മോദി വിവാദത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെയ്ക്ക് പിന്തുണ നല്‍കേണ്ടെതില്ലെന്ന് ബി.ജെ.പി തീരുമാനം. സ്ഥിതിഗതികള്‍ പാര്‍ട്ടി വിശദമായി വിലയിരുത്തിയശേഷം രാജെയെ പിന്തുണച്ച് സംസാരിച്ചാല്‍ മതിയെന്ന് നേതാക്കള്‍ക്ക് ബി.ജെ.പി നിര്‍ദ്ദേശം നല്‍കി. 

വിവാദത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് വസുന്ധരാ രാജെയ്ക്ക് അറിയാമെന്ന് ബി.ജെ.പി രാജ്യസഭാംഗം ഛന്ദന്‍ മിശ്ര പറഞ്ഞു. വസ്തുതകള്‍ അവര്‍ വ്യക്തമാക്കട്ടെ. പാര്‍ട്ടിക്ക് വിവരങ്ങള്‍ ലഭ്യമായശേഷം ഔദ്യോഗിക പ്രതികരണമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. 

ലളിത് മോദിയെ രാജെ സഹായിച്ചതിന്റെ രേഖകള്‍ പുറത്തുവന്നതിന് പിന്നാലെ അവര്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിഷ് ഷായുമായി ഫോണില്‍ സംസാരിച്ചിരുന്നു. വസുന്ധരാ രാജെയുടെ മകന്‍ ദുഷ്യന്ത് സിങ്ങിന്റെ കമ്പനിക്ക് മോദി 11.6 കോടിരൂപ നല്‍കിയെന്ന ആരോപണവും പുറത്തുവന്നിരുന്നു. ഇതേക്കുറിച്ചും രാജെ അമിത് ഷായോട് വിശദീകരിച്ചുവെന്നാണ് സൂചന. രാജെയെ കൈയ്യൊഴിഞ്ഞുവെങ്കിലും ലളിത് മോദി വിവാദത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് ബി.ജെ.പി പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.