You are Here : Home / News Plus

സോളാറില്‍ ആദ്യ വിധി: സരിതയ്ക്കും ബിജുവിനും മൂന്ന് വര്‍ഷം തടവ്

Text Size  

Story Dated: Thursday, June 18, 2015 07:26 hrs UTC


സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ബിജു രാധാകൃഷ്ണനും സരിത എസ്.നായര്‍ക്കും മൂന്ന് വര്‍ഷം വീതം തടവു ശിക്ഷ ലഭിച്ചു. പത്തനംതിട്ട ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) ജഡ്ജി ജയകൃഷ്ണനാണ് കേസില്‍ വിധി പറഞ്ഞത്. സരിത 45 ലക്ഷം രൂപയും ബിജു 25 ലക്ഷം രൂപയും പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

കേസില്‍ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണനും രണ്ടാം പ്രതിയായ സരിതയും കുറ്റക്കാരാണെന്ന് കോടതി കണ്‌ടെത്തിയിരുന്നു. ശിക്ഷ ലഭിച്ചെങ്കിലും സരിതയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. കൊലപാതകം അടക്കമുള്ള മറ്റ് കേസുകളില്‍ പ്രതിയായതിനാല്‍ ബിജു ജയിലില്‍ തന്നെ തുടരും.

ഇടയാറന്മുള സ്വദേശി ബാബുരാജില്‍ നിന്നു സോളാര്‍ കമ്പനിയുടെ ഓഹരിയെന്ന നിലയില്‍ 1.15 കോടി രൂപ തട്ടിയെടുത്തുവെന്ന കേസിലാണ് വിധി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.