You are Here : Home / News Plus

ഇന്ത്യയില്‍ ഐഎസ് ആക്രമണസാധ്യതയുണെ്ടന്ന് ഐബി

Text Size  

Story Dated: Thursday, June 18, 2015 07:32 hrs UTC

ഇന്ത്യയില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ ആക്രമണം നടത്താന്‍ സാധ്യതയുണെ്ടന്ന് ഇന്റലിജന്‍സ് ബ്യൂറോ (ഐബി) മുന്നറിയിപ്പ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.എല്ലാ സംസ്ഥാനങ്ങളിലെയും പോലീസ് സേനയ്ക്ക് ഐബി വിവരം കൈമാറി. രാജ്യത്തു താമസിക്കുന്ന തുര്‍ക്കിഷ് പൗരന്മാരെയാണ് ഐഎസ് പ്രധാനമായും നോട്ടമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം ഒന്നാം തീയതിയാണ് ഐബി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. സിറിയയില്‍ കലാപം രൂക്ഷമായ പശ്ചാത്തലത്തിലാണ് ലോകമെമ്പാടുമുള്ള തുര്‍ക്കിഷ് പ്രസ്ഥാനങ്ങളെ ഐഎസ് ലക്ഷ്യമിടുന്നതായുള്ള റിപ്പോര്‍ട്ട് ഐബി പുറത്തുവിട്ടത്. ഐഎസ് അനുഭാവികളായ യുവാക്കള്‍ രാജ്യത്തുണെ്ടങ്കിലും അത്തരം സംഘങ്ങള്‍ക്ക് സ്വാധീനശക്തി കുറവാണെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.