You are Here : Home / News Plus

ബിജെപിക്ക് ലാലുവിന്റെ പരിഹസം

Text Size  

Story Dated: Thursday, June 18, 2015 07:34 hrs UTC

ബിഹാര്‍ നിയമസഭ തെരഞ്ഞടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്ത ബിജെപിക്ക് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ പരിഹാസം. രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന ബിജെപിക്ക് ഒരു നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാകുന്നില്ലെങ്കില്‍ അത് ആ പാര്‍ട്ടിയുടെ അപചയമാണെന്നായിരുന്നു ലാലുവിന്റെ പരിഹസം. കഴിവുളള ഒട്ടേറെപ്പേര്‍ ബിജെപിയിലുണെ്ടന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ അതില്‍ ഒരാളും മുഖ്യമന്ത്രിപദം അലങ്കരിക്കാന്‍ കഴിവുളളവരല്ല എന്നല്ലേ ജനങ്ങള്‍ മനസിലാക്കേണ്ടത് എന്നും ലാലുപ്രസാദ് ചോദിച്ചു.ബിഹാറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കില്ലെന്ന് തെരഞ്ഞെടുപ്പ് ചുമതലയുളള കേന്ദ്ര രാസവളമന്ത്രി അനന്ത്കുമാര്‍ പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.