You are Here : Home / News Plus

മുമ്പ് പുസ്തകങ്ങള്‍ കൃത്യമായി നല്‍കിയതുകൊണ്ടാണ് പരാതിയുണ്ടാവുന്നതെന്ന് അബ്ദുറബ്ബ്

Text Size  

Story Dated: Thursday, June 18, 2015 05:24 hrs UTC

തിരുവനന്തപുരം: മുന്‍ വര്‍ഷങ്ങളില്‍ കൃത്യമായി പുസ്തകങ്ങള്‍ നല്‍കിയതു കൊണ്ടാണ് ഇത്തവണ അല്‍പം വൈകിയപ്പോള്‍ പരാതികളുണ്ടാവുന്നതെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ്. ‘ഡയറ്റ്’ പരിപാടിയുടെ ഉദ്ഘാടനത്തിന് കോട്ടണ്‍ഹില്‍ സ്കൂളിലത്തെിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. വാര്‍ഷികപരീക്ഷവരെ പുസ്തകങ്ങള്‍ കിട്ടാതിരുന്ന വര്‍ഷങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ട്. ഒക്ടോബറിലും ഡിസംബറിലുമൊക്കെയായിരുന്നു പല വര്‍ഷങ്ങളിലും വിതരണം. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ കൃത്യമായി പുസ്തകം വിതരണം ചെയ്യാന്‍ സാധിച്ചു. ഇത്തവണ പുസ്തകം അച്ചടിക്കുന്നതില്‍ സാങ്കേതിക തകരാറുകള്‍ സംഭവിച്ചു. അതുകൊണ്ടാണ് കാലതാമസമൊഴിവാക്കാന്‍ പുറത്ത് കൊടുത്ത് അച്ചടിക്കാന്‍ നിര്‍ബന്ധിതമായത്. അല്ലാതെ സ്വകാര്യ പ്രസില്‍ അച്ചടിക്കാന്‍ താല്‍പര്യമുണ്ടായിട്ടല്ല. അതിന് സി-ആപ്റ്റ് വിളിച്ചത് സിംഗിള്‍ ടെന്‍ഡറായതിനാലാണ് റദ്ദാക്കേണ്ടി വന്നത്. പുതിയ ടെന്‍ഡര്‍ ഉടന്‍ വിളിക്കും. അച്ചടി തുടങ്ങിയാല്‍ രണ്ടാഴ്ചക്കകം പുസ്തകം വിതരണം ചെയ്യാനാകുമെന്നും മന്ത്രി പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.