You are Here : Home / News Plus

സഹായിക്കാനെത്തുമ്പോള്‍ വേണ്ടെന്ന് പറയുന്നത് വിഡ്ഢിത്തം -വെള്ളാപ്പള്ളി

Text Size  

Story Dated: Thursday, June 18, 2015 05:55 hrs UTC

കൊല്ലം: തങ്ങളെ ശൂലവും അരിവാളും വിഴുങ്ങേണ്ടെന്നും തൊഗാഡിയയല്ല അതിനപ്പുറമുള്ള ആഡിയ വന്നാലും പറയുന്ന ആശയം നല്ലതെങ്കില്‍ സ്വീകരിക്കുമെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ബി.ജെ.പിക്കാരുമെല്ലാം എസ്.എന്‍.ഡി.പിയുടെ വേദിയില്‍ വരും. ആരോടും അയിത്തം കല്‍പിച്ചിട്ടില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഈഴവ സമുദായത്തെ സഹായിക്കാമെന്ന വാഗ്ദാനവുമായി ഒരാള്‍ വരുമ്പോള്‍ വേണ്ടെന്ന് പറയുന്നത് ചരിത്രം വിഡ്ഢിത്തമായേ രേഖപ്പെടുത്തൂ. തൊഗാഡിയയുടെ രാഷ്ട്രീയ നിലപാട് എന്തുമാകട്ടെ, അദ്ദേഹം എന്ത് പറയുന്നുവെന്നതാണ് നോക്കേണ്ടത്. കമ്യൂണിസ്റ്റ് പാര്‍ട്ടി നല്ളൊരു പദ്ധതി മുന്നോട്ടുവെച്ചാല്‍ നാളെ അവരുമായും കൈകോര്‍ക്കും.
ആരുപറയുന്നുവെന്നതിലല്ല എന്ത് പറയുന്നുവെന്നതാണ് തങ്ങള്‍ നോക്കുന്നത്. പ്രധാനമന്ത്രിസ്ഥാനം നല്‍കാമെന്ന് പറഞ്ഞപ്പോള്‍ ആദര്‍ശം പറഞ്ഞ് മാറിനിന്നതും വേണ്ടെന്ന് നിലപാടെടുത്തതും അബദ്ധമായെന്നു പറഞ്ഞ് ഇപ്പോള്‍ കമ്യൂണിസ്റ്റുകാര്‍ ദു$ഖിക്കുന്നില്ളേ. ശ്രീനാരായണ ഗുരുവിന്‍െറ ഏറ്റവും വലിയ പ്രതിമ അനാച്ഛാദനം ചെയ്തത് കമ്യൂണിസ്റ്റുകാരനായ കോടിയേരിയാണ്. എസ്.എന്‍.ഡി.പിയെ ആര്‍.എസ്.എസ് വിഴുങ്ങുമെന്നത് കോടിയേരിയുടെ സംശയം മാത്രമാണ്. കോടിയേരി അങ്ങനെ പറയുമെന്ന് താന്‍ കരുതുന്നില്ല, തെറ്റിദ്ധരിച്ചതാവാനാണ് സാധ്യത. അരുവിക്കരയില്‍ വി.എസ്. അച്യുതാനന്ദന്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ നന്നായി കൊഴുക്കുന്നുണ്ട്. ഇത് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ഗുണം ചെയ്യും.
അതേസമയം, തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പാര്‍ട്ടിക്ക് പുനര്‍വിചിന്തനം നടത്തേണ്ടിവരും. ബാലകൃഷ്ണപിള്ള എല്‍.ഡി.എഫിന് അനുകൂലമായി പറയുന്നതില്‍ അര്‍ഥമില്ല. അദ്ദേഹം വായ തുറന്ന് സത്യം വല്ലതും പറഞ്ഞിട്ടുണ്ടോ. എസ്.എന്‍.ഡി.പിയുടേയും എസ്.എന്‍ ട്രസ്റ്റിന്‍െറയും പല സ്ഥാപനങ്ങളിലും ധാരാളം അധ്യാപക ഒഴിവ് നികത്താനുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. തങ്ങളുടെ കാര്യം വരുമ്പോള്‍ മുഖ്യമന്ത്രിക്ക് അരണയുടെ സ്വഭാവമാണ്. രണ്ടുതരം നീതിയാണ് ഇവിടെ നടപ്പാകുന്നത്. പ്രശ്നം പരിഹരിച്ചില്ളെങ്കില്‍ അരുവിക്കര തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ എസ്.എന്‍.ഡി.പിയുടെയും എസ്.എന്‍ ട്രസ്റ്റിന്‍െറയും മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ട് പ്രതിഷേധിക്കും. എന്ത് വേണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നും വെള്ളാപ്പള്ളി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.