You are Here : Home / News Plus

കോഴിക്കോട് ജില്ലാ കോടതിക്കു സമീപത്തുവെച്ച് കുത്തേറ്റയാള്‍ മരിച്ചു

Text Size  

Story Dated: Friday, June 19, 2015 04:22 hrs UTC

വ്യാഴാഴ്ച കോഴിക്കോട് ജില്ലാ കോടതിക്കു സമീപത്തു നടന്ന ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. കോടഞ്ചേരി സ്വദേശി വെള്ളാപ്പള്ളി വീട്ടില്‍ ജിന്‍േറാ ജോസഫ് (24) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വെച്ച് മരണപ്പെട്ടത്. പരിക്കേറ്റ മൈക്കാവ് സ്വദേശി പുന്നക്കാട്ടില്‍ ബിന്ദു (36) ആശുപത്രിയില്‍ ചികിത്സയിലാണ്.

കോടഞ്ചേരിക്കടുത്ത മൈക്കാവ് സ്വദേശിയും ഇപ്പോള്‍ നിലമ്പൂര്‍ എരുമമുണ്ട 200ല്‍ താമസക്കാരനുമായ ഓട്ടോ ഡ്രൈവര്‍ കൊട്ടാരപറമ്പില്‍ കെ.എസ്. സുനിലാണ് (42) ഭാര്യ ബിന്ദുവിനെയും കാമുകന്‍ ജിന്‍േറായെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. കുത്തേറ്റ ജിന്‍േറായുടെ കുടല്‍മാല പുറത്തുചാടിയിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.