You are Here : Home / News Plus

കനത്ത മഴ: മുബൈ നഗരം ഭാഗികമായി സ്തംഭിച്ചു

Text Size  

Story Dated: Friday, June 19, 2015 04:23 hrs UTC

കഴിഞ്ഞ ദിവസം രാത്രി മുബൈയില്‍ പെയ്ത കനത്ത മഴ മൂലം നഗരജീവിതം ഭാഗികമായി സ്തംഭിച്ചു. ഒരു രാത്രി മുഴുവന്‍ നിര്‍ത്താതെ പെയ്ത മഴ ട്രെയിന്‍ സര്‍വീസുകളെ സാരമായി ബാധിച്ചിട്ടുണ്ട. സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്.
അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍െറ പ്രവചനം. ജാഗരൂകരായിരിക്കാന്‍ കോര്‍പ്പറേഷന്‍ ഭരണകൂടം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിരിക്കുകയാണ്. ഛത്രപതി ശിവജി ടെര്‍മിനസിനും കുര്‍ളക്കും ഇടയിലുള്ള സര്‍വീസ് ഒഴിച്ച് മറ്റുളള ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വെ നിര്‍ത്തിവെച്ചിരിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.