You are Here : Home / News Plus

സോളാര്‍ വിവാദം : വിധി സര്‍ക്കാര്‍ നിലപാട് ശരിവെക്കുന്നതാണെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Friday, June 19, 2015 06:34 hrs UTC

സോളാര്‍ കേസില്‍ ഇന്നലെ പത്തനംതിട്ട കോടതി പുറപ്പെടുവിച്ച വിധി സര്‍ക്കാര്‍ നിലപാട് നൂറുശതമാനം ശരിവെക്കുന്നതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രോസിക്യുഷനെയും അന്വേഷണ സംഘത്തെയും ജഡ്ജി വിധിന്യായത്തില്‍ തന്നെ അഭിനന്ദിച്ചിട്ടുണ്ട്. കേസ് നടത്തിയതിന്റെ വിജയമാണ് വിധി. സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ തനിക്കെതിരെ ഉന്നിയിച്ച ആരോപണങ്ങളെല്ലാം പച്ചക്കള്ളമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

വിധികൊണ്ട് ബുദ്ധിമുട്ടുണ്ടായവര്‍ പറയുന്നതില്‍ കാര്യമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സോളാര്‍ കേസില്‍ ഇപ്പോള്‍ പുറത്തുവരുന്ന കാര്യങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണെന്നും താന്‍ സരിതക്ക് പണം നല്‍കിയിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.