You are Here : Home / News Plus

സഹായിക്കാമെന്ന് ഏറ്റവര്‍ തന്നെ സഹായിച്ചില്ലെന്ന് സരിത നായര്‍

Text Size  

Story Dated: Friday, June 19, 2015 06:36 hrs UTC

സഹായിക്കാമെന്ന് ഏറ്റവര്‍ തന്നെ സഹായിച്ചില്ലെന്ന് സോളാര്‍ കേസില്‍ ആറ് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട സരിതാ നായര്‍. ഭരണം കൈയ്യിലുണ്ടെന്ന് കരുതി തന്നെ ആരും ഇല്ലാതാക്കാന്‍ ശ്രമിക്കേണ്ടെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു. 

ജോസ് കെ.മാണിയെക്കാള്‍ ഉന്നതര്‍ സോളാര്‍ കേസിലുണ്ട്. എം.എല്‍.എമാരും മന്ത്രിമാരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അഴിമതിയെക്കുറിച്ച് തനിക്കറിയാവുന്നതെല്ലാം പറയും. തന്റെ വെളിപ്പെടുത്തല്‍ അരുവിക്കര തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്നത് തന്റെ പ്രശ്‌നമല്ലെന്നും സരിത പറഞ്ഞു. ഇന്നലെയാണ് സോളാര്‍ കേസുകളിലെ ആദ്യ വിധി പുറത്തു വന്നത്. സരിതക്ക് ശിക്ഷ വിധിച്ചെങ്കിലും ഒരു മാസത്തെ ജാമ്യം കോടതി അനുവദിക്കുകയായിരുന്നു. തനിക്ക് വെളിപ്പെടുത്താനുള്ളത് ലൈംഗിക ആക്ഷേപങ്ങളൊന്നുമല്ലെന്നും മറിച്ച് സോളാര്‍ കേസുമായി ബന്ധപ്പെട്ടു നടന്ന അഴിമതിയെക്കുറിച്ചുള്ള വിശദാംശങ്ങളാണെന്നും സരിത വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.