You are Here : Home / News Plus

പുറത്തു വന്നിരിക്കുന്നത് മുഖ്യമന്ത്രിയുടെ തനി നിറമാണെന്ന് കോടിയേരി

Text Size  

Story Dated: Friday, June 19, 2015 08:06 hrs UTC

ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് മുഖ്യമന്ത്രിയുടെ തനി നിറമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇനി ഒരു നിമിഷം പോലൂം മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ ഉമ്മന്‍ ചാണ്ടി യോഗ്യനല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ യു.ഡി.എഫ് ഭരണം അഴിമതിയുടെ പര്യായമായി മാറിയിരിക്കുകയാണെന്നും സോളാര്‍ കേസ് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിന്റെ മാനം രക്ഷിക്കേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്. തട്ടിപ്പുകാരുമായുള്ള കൂട്ടുകെട്ടിലൂടെ മുഖ്യമന്ത്രി കേരള ജനതയെ അപമാനിച്ചിരിക്കുകയാണ്. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ഉന്നയിക്കുന്ന അഴിമതിയാരോപണങ്ങള്‍ ശരിവെക്കുന്നതാണ് വെള്ളിയാഴ്ച്ച രാവിലെ മുതല്‍ പറത്തു വരുന്ന മാധ്യമ റിപ്പോര്‍ട്ടുകളെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.