You are Here : Home / News Plus

അടിയന്തരാവസ്ഥ പരാമര്‍ശം കോണ്‍ഗ്രസിനെ ഉദ്ദേശിച്ചാണെന്ന് അദ്വാനി

Text Size  

Story Dated: Friday, June 19, 2015 05:49 hrs UTC

ന്യൂഡല്‍ഹി: രാജ്യത്ത് അടിയന്തരാവസ്ഥ വീണ്ടും വന്നേക്കാമെന്ന തന്‍െറ പരാമര്‍ശം കോണ്‍ഗ്രസിനെ ഉദ്ദേശിച്ചാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് അദ്വാനി. ഏകാധിപത്യ പ്രവണതയെയാണ് താന്‍ എതിര്‍ക്കുന്നതെന്നും നേതാക്കള്‍ക്ക് ധാര്‍ഷ്ട്യം പാടില്ലെന്നും അദ്വാനി പറഞ്ഞു. 'ഇന്ത്യാ ടുഡെ ടി.വി'ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അടിയന്തരാവസ്ഥയെക്കുറിച്ച് കോണ്‍ഗ്രസ് ഇതുവരെ ഖേദം പ്രകടിപ്പിച്ചിട്ടില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് കോണ്‍ഗ്രസ് നേതൃത്വം മാപ്പു പറയണമെന്നും അദ്വാനി ആവശ്യപ്പെട്ടു. രാഷ്ട്രീയ നേതാക്കള്‍ക്ക് ധാര്‍ഷ്ട്യം പാടില്ല. ധാര്‍ഷ്ട്യം ഏകാധിപത്യത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിന്‍റെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ച് 'ഇന്ത്യന്‍ എക്സ്പ്രസി'ന് നല്‍കിയ അഭിമുഖത്തിലായിരുന്നു നരേന്ദ്രമോദി സര്‍ക്കാറിനെ പരോക്ഷമായി വിമര്‍ശിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ വീണ്ടും വരാമെന്ന് അദ്വാനി പറഞ്ഞത്.
പരാമര്‍ശം വിവാദമായതോടെ കോണ്‍ഗ്രസ്, ജെ.ഡി.യു, എ.എ.പി തുടങ്ങിയ കക്ഷികള്‍ മോദിക്കെതിരെ രംഗത്തത്തെിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.