You are Here : Home / News Plus

വസുന്ധര രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് ബി.ജെ.പി

Text Size  

Story Dated: Friday, June 19, 2015 05:58 hrs UTC

ന്യൂഡല്‍ഹി: രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് ബി.ജെ.പി. ഇപ്പോള്‍ പ്രചരിക്കുന്നത് ഊഹാപോഹം മാത്രമാണ്. അഴിമതിയുടെ ഒരു തെളിവും പുറത്തുവന്നിട്ടില്ലെന്നും ഇക്കാര്യത്തില്‍ കൃത്യമായ തെളിവില്ലെന്നും പാര്‍ട്ടി വക്താവ് സുധാന്‍ഷു ത്രിവേദി പറഞ്ഞു.
കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. ലളിത് മോദിയുമായുള്ള അടുത്ത ബന്ധം വസുന്ധര രാജെ നിഷേധിച്ചിട്ടില്ല. എന്നാല്‍ പുറത്തുവന്ന രേഖകളുടെ ആധികാരികത പരിശോധിക്കേണ്ടതുണ്ട്. രാജെയുടെ മകന്‍ ദുഷ്യന്തിന്‍്റെ കമ്പനിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പരസ്യമാണെന്നും അദ്ദേഹത്തിന്‍റെ ആദായ നികുതി റിട്ടേണിലും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലും അവയെല്ലാം കാണിച്ചിട്ടുള്ളതാണെന്നും സുധാന്‍ഷു വ്യക്തമാക്കി.
വിവാദങ്ങളെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ചര്‍ച്ച നടത്തിയിരുന്നു. സാമ്പത്തിക ക്രമക്കേടുകള്‍ അടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ വിഷയം വസുന്ധര തന്നെ സ്വന്തം നിലക്ക് കൈകാര്യം ചെയ്യട്ടെ എന്നായിരുന്നു ബി.ജെ.പിയുടെ ആദ്യ നിലപാട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.