You are Here : Home / News Plus

എം.ജി സര്‍വകലാശാല ഓഫ് കാമ്പസ് സെന്ററുകള്‍ പൂട്ടുന്നു

Text Size  

Story Dated: Saturday, June 20, 2015 06:31 hrs UTC

എം.ജി സര്‍വകലാശാല ഓഫ് കാമ്പസ് സെന്ററുകള്‍ പൂട്ടുന്നു. സര്‍ക്കാര്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ചുവന്ന സെന്ററുകളാണ് ഗവര്‍ണറുടെ ഉത്തരവിനെ തുടര്‍ന്ന് പൂട്ടുന്നത്. ഇതുസംബന്ധിച്ച ഗവര്‍ണറുടെ നിര്‍ദേശം സര്‍വകലാശാലയ്ക്ക് ലഭിച്ചു. 

77 ഓഫ് കാമ്പസ് സെന്ററുകളാണ് സര്‍വകലാശാലയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 55 സെന്ററുകളാണ് പൂട്ടുന്നത്. നിലവില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കിക്കൊണ്ടായിരിക്കും സെന്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തുകയെന്നാണ് വിവരം. നിലവില്‍ ഈ സെന്ററുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ സര്‍വകലാശാല നേരിട്ട് നടത്തും.. എല്ലാ ഓഫ് കാമ്പസ് സെന്റര്‍ അധികൃതര്‍ക്കും മാനദണ്ഡങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഇന്ന് തന്നെ സര്‍വകലാശാല ഉത്തരവ് കൈമാറും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.