You are Here : Home / News Plus

ഐ ഐ ടി യോഗ്യത: ആദ്യ ആയിരം റാങ്കുകാരില്‍ കേരളത്തില്‍ നിന്നും 17 പേര്‍

Text Size  

Story Dated: Saturday, June 20, 2015 06:37 hrs UTC

ഇന്ത്യയിലെ വിവിധ ഐ ഐ ടികളിലേക്കുള്ള പ്രവേശന പരിക്ഷയായ ജെഇഇ ( അഡ്‌വാന്‍സ്ഡ് ) യില്‍ ആദ്യ ആയിരം റാങ്കുകാരില്‍ കേരളത്തില്‍ നിന്നും ഇടം പിടിച്ചത് 17 പേര്‍. ആദ്യത്തെ അയ്യായിരം പേരില്‍ കേരളത്തില്‍ നിന്നും 89 പേരുണ്ട്. ഇക്കുറി 4,206 പേരാണ് കേരളത്തില്‍ നിന്നും ജെഇഇ എഴുതിയത്. ഇതില്‍ 526 പേര്‍ യോഗ്യത നേടി. ആദ്യ നൂറു റാങ്കുകാരില്‍ കേരളത്തില്‍ നിന്നുളള ഒരാള്‍ പോലുമില്ല. ആദ്യത്തെ ഇരുനൂറുകാരില്‍ കേരളത്തില്‍ നിന്നും ഒരാള്‍ മാത്രമാണുള്ളത്്. കഴിഞ്ഞ വര്‍ഷം 471 പേരാണ് കേരളത്തില്‍ നിന്നും യോഗ്യത നേടിയത്.

തമിഴ്‌നാട്ടില്‍ നിന്നും 2815 പേരാണ് പരീക്ഷ എഴുതിയത്. ഇതില്‍ 451 പേര്‍ യോഗ്യത നേടി. ആന്ധ്രയില്‍ നിന്നും തെലങ്കാനയില്‍ നിന്നുമായി 14,307 പേര്‍ എഴുതിയതില്‍ 3,204 പേരാണ് യോഗ്യത നേടിയത്. പുതുച്ചേരിയില്‍ പരീക്ഷ എഴുതിയ 246 പേരില്‍ 39 പേര്‍ക്ക് യോഗ്യത ലഭിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.