You are Here : Home / News Plus

ഹൗസ് സര്‍ജന്‍മാരുടെ സമരം കര്‍ശനമായി നേരിടുമെന്ന് ആരോഗ്യമന്ത്രി

Text Size  

Story Dated: Saturday, June 20, 2015 07:59 hrs UTC

ഹൗസ് സര്‍ജന്‍മാരുടെ സമരം അനാവശ്യമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍. പകര്‍ച്ചപ്പനി ഉള്‍പ്പടെ പടരുന്ന സമയത്താണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിച്ച് നടത്തുന്ന സമരം പ്രൊഫഷണല്‍ എത്തിക്സിന് എതിരാണെന്നും മന്ത്രി പറഞ്ഞു.
ഹൗസ് സര്‍ജന്‍മാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് അറിയിച്ചിരുന്നു. ആവശ്യങ്ങള്‍ പരിഗണിക്കാന്‍ അടുത്ത ആഴ്ച ചര്‍ച്ച നടക്കാനിരിക്കെയാണ് സമരം തുടങ്ങിയിരിക്കുന്നത്. ഡോക്ടര്‍മാര്‍ സമരം അടിയന്തരമായി പിന്‍വലിക്കണം. അല്ലാത്തപക്ഷം സര്‍ക്കാര്‍ സമരത്തെ കര്‍ശനമായ നടപടികളിലൂടെ നേരിടുമെന്നും അദ്ദേഹം പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.