You are Here : Home / News Plus

ആറുമാസത്തേക്ക് മാധ്യമങ്ങളുമായി സംസാരിക്കില്ലെന്ന് മനോഹര്‍ പരീകര്‍

Text Size  

Story Dated: Saturday, June 20, 2015 05:24 hrs UTC

പനാജി: ആറുമാസത്തേക്ക് മാധ്യമങ്ങളുമായി സംസാരിക്കില്ലെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍. ഗോവയില്‍ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാനത്തെിയ അദ്ദേഹത്തോട് കശ്മീരിലെ സോപോര്‍ ടൗണിലെ കൊലയെക്കുറിച്ചും റാഫേല്‍ യുദ്ധവിമാന ഇടപാടിനെക്കുറിച്ചും ചോദിച്ചപ്പോഴായിരുന്നു ഇങ്ങനെ പ്രതികരിച്ചത്. പരീകറിന്‍െറ ചില പരാമര്‍ശങ്ങളെ മാധ്യമങ്ങള്‍ വിമര്‍ശിച്ചിരുന്നു.
അതേസമയം, തന്‍െറ പ്രസംഗത്തെ സൂക്ഷ്മമായി വിശകലനം ചെയ്യുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്ന് ഗോവയില്‍ ചടങ്ങില്‍ സംസാരിക്കുന്നതിനിടെ പരീകര്‍ പറഞ്ഞു. ഞാന്‍ കൂടുതല്‍ സംസാരിക്കാറില്ല. പക്ഷേ, സംസാരിച്ചാല്‍ അതില്‍നിന്ന് വല്ലതും കണ്ടത്തൊനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് പരീകര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.