You are Here : Home / News Plus

വാവ സുരേഷിന് പാമ്പുകടിയേറ്റു; ആശങ്കപ്പെടാനില്ലെന്ന് അധികൃതര്‍

Text Size  

Story Dated: Saturday, June 20, 2015 06:30 hrs UTC

തിരുവനന്തപുരം പാമ്പു പിടുത്തകാരന്‍ വാവ സുരേഷിന് പാമ്പു കടിയേറ്റു. തിരുവനന്തപുരം പൂജപ്പുരയിലെ ഒരു വീട്ടില്‍ പാമ്പിനെ പിടിക്കാന്‍ വന്നപ്പോഴാണ് മൂര്‍ഖന്‍ ഇയാളെ കൊത്തിയത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കൊളെജിലെ വാര്‍ഡ് 16ല്‍ സുരേഷിനെ അഡ്മിറ്റ് ചെയ്തു. എന്നാല്‍ ചികിത്സയിലുള്ള സുരേഷിനെ കാണാനായി നിരവധി സന്ദര്‍ശകര്‍ ആശുപത്രിയിലേക്ക് വരികയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ മെഡിക്കല്‍ കൊളെജ് ഐ.സി.യുവിലേക്ക് മാറ്റി.
സന്ദര്‍ശക ബാഹുല്യം കൊണ്ടാണ് ഐ.സി.യുവിലേക്ക് മാറ്റിയതെന്നും ആശങ്കപ്പെടാനായി ഒന്നുമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.