You are Here : Home / News Plus

വിവാഹമോചിതന്‍ കോടതി വിധി നടപ്പാക്കുന്നതിന്‍െറ വിഡിയോ വൈറലാവുകയാണ്

Text Size  

Story Dated: Saturday, June 20, 2015 06:41 hrs UTC

ബെര്‍ലിന്‍: ജര്‍മനിയില്‍ ഒരു വിവാഹമോചിതന്‍ കോടതി വിധി നടപ്പാക്കുന്നതിന്‍െറ വിഡിയോ വൈറലാവുകയാണ്. വിവാഹമോചന ഹര്‍ജി തീര്‍പ്പാക്കിയ കോടതി ഭര്‍ത്താവിനോട് ഉത്തരവിട്ടത് സ്വത്തിന്‍െറ പകുതി ഭാര്യക്ക് നല്‍കാനാണ്. വിധി ഇയാള്‍ അക്ഷരാര്‍ഥത്തില്‍ നടപ്പാക്കി. തന്‍െറ എല്ലാ സ്വത്തുക്കളും നേര്‍പകുതി മുറിച്ച് മുന്‍ഭാര്യക്ക് നല്‍കാനാണ് ഇയാള്‍ തീരുമാനിച്ചത്. സാധനങ്ങളെല്ലാം പകുതി മുറിച്ച് അയച്ചുകൊടുക്കുകയും ചെയ്തു. തന്‍െറ വീട്ടിലെ സാധനസാമഗ്രികള്‍ മുറിക്കുന്ന ദൃശ്യം ഇയാള്‍ തന്നെ യൂട്യൂബില്‍ ഇട്ടിരിക്കുകയാണ്. ഇത് വൈറലാവുകയാണിപ്പോള്‍. 16ാം തിയതി പോസ്റ്റ് ചെയ്ത വിഡിയോ 33 ലക്ഷത്തിലധികം പേരാണ് ഇതിനകം കണ്ടത്.
കസേരകള്‍, സൈക്കിള്‍, ടിവി, ഹെല്‍മറ്റ്, സോഫ, കട്ടില്‍, ആപ്പിളിന്‍െറ ലാപ്ടോപ്പും സ്മാര്‍ട്ട് ഫോണും, കാര്‍, വീട്ടിലെ മെയില്‍ ബോക്സ്, സിഡികള്‍ എന്നിവയാണ് കൃത്യം പകുതി മുറിച്ച് ഇയാള്‍ അയച്ചുകൊടുത്തത്. ഇതിന്‍െറ നല്ല വ്യക്തതയുള്ള വിഡിയോ യൂട്യൂബിലിടുകയും ചെയ്തു. ഇത് ചെയ്യാന്‍ മറ്റൊരാളും ഇയാളുടെ സഹായത്തിനുണ്ടായിരുന്നു എന്നാണ് മനസ്സിലാകുന്നത്.
'മനോഹരമായ 12 വര്‍ഷങ്ങള്‍ക്ക് ഞാന്‍ നിന്നോട് നന്ദി പറയുന്നു. നീ പകുതി സ്വത്ത് സ്വത്ത് നേടിയിരിക്കുന്നു ലോറ'  എന്ന് എഴുതികാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. ഭാര്യക്ക് അയച്ചുകൊടുത്തതിന് ശേഷം തന്‍െറ പകുതി ഓണ്‍ലൈന്‍ സൈറ്റായ ഇബേയില്‍ ഇയാള്‍ വില്‍പനക്കും വെച്ചു. വീട് എതായാലും പകുതി ആക്കിയിട്ടില്ല എന്നാണ് മാഷബിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.