You are Here : Home / News Plus

മലാഡില്‍ വിഷമദ്യമരണം 94 ആയി

Text Size  

Story Dated: Sunday, June 21, 2015 08:00 hrs UTC

മലാഡില്‍ വിഷമദ്യം കഴിച്ച് അവശരായ നാലു പേര്‍ കൂടി ഞായറാഴ്ച മരണത്തിന് കീഴടങ്ങിയതോടെ മരണ സംഖ്യ 94 ആയി ഉയര്‍ന്നു. ഇനിയും 45 ലേറെപേര്‍ വിവിധ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി ചികിത്സയിലുണ്ട്. ഇവരില്‍ പലരും ഗുരുതരാവസ്ഥയിലുമാണ്. കൂടുതല്‍ പേര്‍ വിഷമദ്യം ഉപയോഗിച്ചിരിക്കാമെന്ന ആശങ്കയില്‍ പോലീസ് ലക്ഷ്മി നഗര്‍ കോളനിയില്‍ വീടുകള്‍തോറും കയറിയിറങ്ങി പരിശോധന നടത്തുകയാണ്. ഇത്തരത്തില്‍ നടത്തിയ പരിശോധനയില്‍ ഞായറാഴ്ച എട്ടു പേരെ കണ്‌ടെത്തി. അവശരായ ഇവരെ പോലീസ് ആശുപത്രിയില്‍ എത്തിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.