You are Here : Home / News Plus

യോഗാ ദിനാചരണം പുതുയുഗത്തിന്റെ തുടക്കമാണെന്നു പ്രധാനമന്ത്രി

Text Size  

Story Dated: Sunday, June 21, 2015 08:07 hrs UTC

യോഗാ ദിനാചരണം പുതുയുഗത്തിന്റെ തുടക്കമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രഥമ അന്താരാഷ്ട്ര യോഗാദിനാചരണത്തോടനുബന്ധിച്ചു ഡല്‍ഹിയിലെ രാജ്പഥില്‍ പരിപാടിക്കു തുടക്കം കുറിച്ചുകൊണ്ടു സംസാരിക്കവെയാണു മോദി ഇങ്ങനെ പറഞ്ഞത്. 37,000 ത്തിലധികം പേരാണു രാജ്പഥിലെത്തി യോഗാദിനാചരണത്തില്‍ പങ്കുചേര്‍ന്നത്. ഇത്രയുമധികം ആളുകള്‍ യോഗയില്‍ ഒരുമിച്ചു പങ്കെടുക്കുന്നതു ചരിത്രത്തിലാദ്യമാണ്. അതിനാല്‍ത്തന്നെ റിപ്പബ്ലിക് ദിനത്തിനു നല്‍കുന്ന സുരക്ഷയിലും പ്രധാന്യത്തിലുമാണു രാജ്യതലസ്ഥാനത്തെ യോഗാദിനം ആചരിച്ചത്.
രാജ്യത്തിന്റെ പൊതു സംപ്രേക്ഷകരായ ദൂരദര്‍ശനടക്കം അതീവ പ്രാധാന്യത്തോടെയാണു യോഗാദിനത്തിലെ പരിപാടികള്‍ സംപ്രേക്ഷണം ചെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.