You are Here : Home / News Plus

യോഗാദിനത്തില്‍ സെല്‍ഫിക്ക് തയാറാകാതെ മോദി

Text Size  

Story Dated: Sunday, June 21, 2015 05:18 hrs UTC

ന്യൂഡല്‍ഹി: വിദേശ സന്ദര്‍ശന സമയത്ത് നേതാക്കള്‍ അടക്കമുള്ളവര്‍ക്കൊപ്പം സെല്‍ഫി എടുക്കാറുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗാ ദിനത്തില്‍ സെല്‍ഫി ആവശ്യം നിരസിച്ചു. ന്യൂഡല്‍ഹിയില്‍ അന്താരാഷ്ട്ര യോഗാദിനത്തില്‍ പങ്കെടുക്കുന്നതിനിടെ തന്നെ സമീപിച്ച സത്രീയോടാണ് മോദി സെല്‍ഫിയെടുക്കാന്‍ വിമുഖത കാണിച്ചത്. രാജ്പഥില്‍ ഒത്തുകൂടിയവരെ അഭിസംബോധന ചെയ്തതിന് ശേഷമാണ് സെല്‍ഫിക്കായി മോദിയോട് സ്ത്രീ അഭ്യര്‍ഥന നടത്തിയത്. എന്നാല്‍ മോദി ഇത് നിരസിച്ചു. പ്രസംഗം കഴിഞ്ഞശേഷം യോഗ ചെയ്യാന്‍ ആളുകള്‍ക്കിടയിലേക്ക് ഇറങ്ങിയതായിരുന്നു പ്രധാനമന്ത്രി.
പിന്നീട് മോദി യോഗ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഈ സ്ത്രീ മറ്റൊരാളുടെ കൂടെ വന്ന് മോദിക്ക് പിന്നില്‍ വീണ്ടും നിലയുറപ്പിച്ചു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പെട്ടെന്ന് തന്നെ അവരെ അവിടുന്ന് മാറ്റി. അതിനിടെ മറ്റൊരാളും മോദിയെ സമീപിച്ചെങ്കിലും അയാളെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ മാറ്റുകയായിരുന്നു.
വിദേശ യാത്രകള്‍ക്കിടയില്‍ കാണിക്കുന്ന സെല്‍ഫി ഭ്രമം മുതലാക്കാനാണ് ഇവര്‍ മോദിയെ സമീപിച്ചത്. വിദേശയാത്രകളില്‍ മോദി എടുത്ത സെല്‍ഫി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരിഹാസത്തിന് കാരണമായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.