You are Here : Home / News Plus

പിള്ളക്കും ഗണേഷിനുമെതിരെ മന്ത്രി അനൂപിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

Text Size  

Story Dated: Sunday, June 21, 2015 05:37 hrs UTC

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ബാലകൃഷ്ണപിള്ളക്കും മകന്‍ കെ.ബി ഗണേഷ്കുമാറിനുമെതിരെ രൂക്ഷവിമര്‍ശവുമായി സിവില്‍ സപൈ്ളസ് മന്ത്രി അനൂപ് ജേക്കബിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. കണ്‍സ്യൂമര്‍ ഫോറത്തില്‍ അനധികൃത നിയമനം ആവശ്യപ്പെട്ട് പിള്ളയും മകനും തന്നെ സമീപിച്ചതായും എന്നാല്‍, നിയമനത്തില്‍ ഇടപെടില്ലെന്ന് തറപ്പിച്ചു പറഞ്ഞതിന്‍റെ വൈരാഗ്യത്തില്‍ തനിക്കെതിരെ കള്ളക്കഥകള്‍ ചേര്‍ത്ത് പരാതി നല്‍കുകയാണ്പിള്ളയെന്നും അനൂപ് ആരോപിച്ചു. ഇതിന്‍റെയെല്ലാം തെളിവുകള്‍ തന്‍റെ പക്കല്‍ ഉണ്ട്. സ്വന്തം വീടു പോലും കൊണ്ടുനടക്കാന്‍ കഴിയാത്ത ഗണേഷ് കുമാറാണ് കേരളം നന്നാക്കാന്‍ നടക്കുന്നതെന്നും അനൂപ് പറയുന്നു. പ്രതിപക്ഷ നേതാവ് വി.എസിനെ കടന്നാക്രമിച്ചുകൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്. വിജിലന്‍സ് കേസ് എടുത്തിരിക്കുന്നത് അച്യുതാനന്ദന്‍റെ മകനായ അരുണ്‍കുമാറിനെതിരെയാണ്. മകന്‍റെ വഴിവിട്ട നിയമനവും മക്കാവു യാത്രയും നേതാവിന്‍റെ കണ്ണില്‍പ്പെട്ടിട്ടില്ല. വായക്കു തോന്നിയത് കോതക്ക് പാട്ട് എന്നു പറയുന്ന സഖാവ് ആദ്യം സ്വന്തം മകനെ പോയി നന്നാക്കട്ടെയെന്നും അനൂപ് പോസ്റ്റില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.