You are Here : Home / News Plus

വനിതാ ഡോക്ടറെ മര്‍ദിച്ച സംഭവം : മലപ്പുറത്ത് ഇന്ന് മുതല്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയിലേക്ക്

Text Size  

Story Dated: Monday, June 22, 2015 03:47 hrs UTC

അരീക്കോട് താലൂക്കാശുപത്രിയില്‍ വനിതാ ഡോക്ടറെ കൈയേറ്റം ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച മുതല്‍ ജില്ലയിലെ ഡോക്ടര്‍മാര്‍ കൂട്ടഅവധിയിലേക്ക്. ഡോക്ടറെ കൈയേറ്റം ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ 16ന് ഏറനാട് താലൂക്കില്‍ ഡോക്ടര്‍മാര്‍ പണിമുടക്കിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന സബ് കലക്ടര്‍ അമിത് മീണയുടെ ഉറപ്പിനെ തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു.
എന്നാല്‍ നടപടികള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് ജില്ലയില്‍ ഡോക്ടര്‍മാര്‍ കൂട്ടഅവധിയെടുക്കുന്നത്. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍, താലൂക്കാശുപത്രികള്‍, ജില്ലാആശുപത്രി,എന്നിവിടങ്ങളിലെ ഡോക്ടര്‍മാരാണ് ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. അത്യാഹിത വിഭാഗം, നേരത്തെ നിശ്ചയിച്ച ശസ്ത്രക്രിയകള്‍, വാര്‍ഡുകളിലെ രോഗികള്‍ക്കുളള സേവനങ്ങള്‍, പോസ്റ്റ്മോര്‍ട്ടം എന്നിവ തടസ്സപ്പെടില്ല. ഒ.പി സേവനങ്ങള്‍ പൂര്‍ണമായി ബഹിഷ്കരിക്കുമെന്ന് കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.