You are Here : Home / News Plus

ഐ.എസ് ഭീകരരുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ പ്രത്യേകസേന

Text Size  

Story Dated: Monday, June 22, 2015 07:37 hrs UTC

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കണ്ടെത്തി നശിപ്പിക്കാന്‍ പ്രത്യേക പോലീസ് സേനയെ യൂറോപ്പ് നിയോഗിച്ചു. 

ഭീകരഗ്രൂപ്പുമായി ബന്ധമുള്ള 45,000 മുതല്‍ 50,000 വരെ അക്കൗണ്ടുകളില്‍ നിന്ന് ദിവസേന ഒരുലക്ഷത്തിലധികം ട്വീറ്റുകളാണ് പ്രവഹിക്കുന്നതെന്ന് കഴിഞ്ഞദിവസം ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നായിരുന്നു യൂറോപ്യന്‍ യൂണിയന്റെ തീരുമാനം. 

യൂറോപ്യന്‍ പോലീസ് ഏജന്‍സിയായ യൂറോപ്പോള്‍ ജൂലായ് ഒന്നുമുതല്‍ ദൗത്യം ആരംഭിക്കും. യൂറോപ്പോള്‍ ഡയറക്ടര്‍ റോബ് വെയ്ന്‍ റൈറ്റാണ് ഇക്കാര്യം അറിയിച്ചത്. വ്യത്യസ്ത രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ കമ്പനികളുടെ സഹായത്തോടെയാണ് കൃത്യം നിര്‍വഹിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.