You are Here : Home / News Plus

അഫ്ഗാന്‍ പാര്‍ലമെന്‍റില്‍ ചാവേറാക്രമണം

Text Size  

Story Dated: Monday, June 22, 2015 07:39 hrs UTC

അഫ്ഗാന്‍ പാര്‍ലമെന്‍റ് മന്ദിരത്തിനുനേരെ ചാവേറാക്രമണം. നാലിടത്ത് ബോംബ് സ്ഫോടനങ്ങളുണ്ടായതായതായാണ് പ്രഥമിക റിപ്പോര്‍ട്ടുകള്‍. പാര്‍ലമെന്‍റ് കെട്ടിടത്തിനകത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വെടിവെപ്പ് തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. സ്ഫോടകവസ്തു നിറച്ച കാര്‍ പാര്‍ലമെന്‍റ് മന്ദിരത്തിനകത്തേക്ക് ഇടിച്ചുകയറ്റിയാണ് അപകടമുണ്ടാക്കിയതെന്ന് അഫ്ഗാന്‍ പൊലീസ് പറയുന്നു.

അഫ്ഗാന്‍ പ്രസിഡന്‍റിന്‍െറ പ്രതിനിധി പ്രതിരോധമന്ത്രിയായി ചുമതല ഏറ്റെടുക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു സ്ഫോടനം. ആക്രമണങ്ങളുടെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. തങ്ങളുടെ നിരവധി പോരാളികള്‍ പാര്‍ലമെന്‍റിനകത്ത് പ്രവേശിച്ചതായും കനത്ത പോരാട്ടം തുടരുന്നുണ്ടെന്നും താലിബാന്‍ വക്താവ് സബീഉല്ല മുജാഹിദ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.