You are Here : Home / News Plus

ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ തയാറെന്ന് ധോണി

Text Size  

Story Dated: Monday, June 22, 2015 07:41 hrs UTC

 സ്ഥാനം ഒഴിയാന്‍ ഒരുക്കമാണെന്ന് ക്യാപ്റ്റന്‍ എം.എസ്.ധോണി. ബംഗ്ളാദേശിനെതിരായ തോല്‍വിക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ധോണിയുടെ പ്രതികരണം.

ബംഗ്ളദേശുമായുള്ള ഏകദിന പരമ്പര നഷ്ടമായതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നു. തന്‍റെ പിന്മാറ്റം ഭാവിയില്‍ ഇന്ത്യക്ക് ഗുണം ചെയ്യുമെങ്കില്‍ അതിനു തയാറാണ്.
ഞാന്‍ ഇപ്പോഴും ക്രിക്കറ്റ് ആസ്വദിക്കുന്നുണ്ട്. ടീം ഇന്ത്യയുടെ വിജയം മാത്രമാണ് ആഗ്രഹിക്കുന്നത്. അതിനാല്‍ തന്‍റെ നായക സ്ഥാനത്തിന് പ്രസക്തിയില്ല. ഇന്ത്യക്ക് ആവശ്യം ഗുണപരമായ മാറ്റമാണെന്നും ധോണി പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.