You are Here : Home / News Plus

സംസ്ഥാനത്ത് കരിമ്പനി സ്ഥിരീകരിച്ചു

Text Size  

Story Dated: Tuesday, June 23, 2015 05:08 hrs UTC

സംസ്ഥാനത്തു പകര്‍ച്ചപ്പനി പടരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കുന്ന ഒരാള്‍ക്ക് കരിമ്പനി സ്ഥിരീകരിച്ചു. മുളളൂര്‍ക്കര സ്വദേശിക്കാണ് കരിമ്പനി രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ആരോഗ്യവകുപ്പിന്‍്റെ പ്രത്യേക നിരീക്ഷണത്തിലാണ്. രോഗ ബാധിതരെന്നു സംശയിക്കുന്ന മറ്റു രണ്ടുപേരും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. 2012 നു ശേഷം ആദ്യമായാണു സംസ്ഥാനത്ത് കരിമ്പനി രോഗം സ്ഥിരീകരിക്കുന്നത്.

രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ ത്വക്കിന് കറുപ്പ് നിറം ബാധിക്കുന്നതിനാലാണ് രോഗം കരിമ്പനി എന്നറിയപ്പെടുന്നത്. ഇത് കാലാ അസര്‍, ഡംഡം പനി എന്നിങ്ങനെയും അറിയപ്പെടും. സാന്‍ഡ് ഫൈ്ള എന്നയിനം ഈച്ച വഴിയാണ് രോഗം പകരുന്നത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.