You are Here : Home / News Plus

സിസ്റ്റര്‍ നിര്‍മല അന്തരിച്ചു

Text Size  

Story Dated: Tuesday, June 23, 2015 05:09 hrs UTC

മദര്‍ തെരേസയുടെ പിന്‍ഗാമി സിസ്റ്റര്‍ നിര്‍മല (81)അന്തരിച്ചു. കൊല്‍ക്കത്തയിലെ മിഷണറീസ് ഓഫ് ചാരിറ്റീസിന്‍െറ ആസ്ഥാനത്തുവച്ചായിരുന്നു അന്ത്യം. മദര്‍ തെരേസക്കുശേഷം 1997ലാണ് സിസ്റ്റര്‍ നിര്‍മല മിഷണറീസ് ചാരിറ്റീസിന്‍െറ സുപീരിയര്‍ ജനറലായി ചുമതലയേറ്റത്. 2009ല്‍ കാലാവധി തീരുന്നതുവരെ ആ സ്ഥാനത്തു തുടര്‍ന്നു. ഒറീസയിലെ റാഞ്ചി സ്വദേശിയാണ് സിസ്റ്റര്‍ നിര്‍മല.

ഹിന്ദുവായാണ് ജനിച്ചതെങ്കിലും മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായി ക്രിസ്തുമതം സ്വീകരിക്കുകയായിരുന്നു. 2009ല്‍ പത്മവിഭൂഷണ്‍ നല്‍കി രാഷ്ട്രം ആദരിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.