You are Here : Home / News Plus

ജയലളിതയെ കുറ്റവിമുക്തയാക്കിയ വിധിക്കെതിരെ അപ്പീല്‍

Text Size  

Story Dated: Tuesday, June 23, 2015 06:41 hrs UTC

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കുറ്റവിമുക്തയാക്കിയ കര്‍ണാടക ഹൈക്കോടതിയുടെ വിധിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. വിധി നിയമവിരുദ്ധമാണെന്നും അത് റദ്ദാക്കണമെന്നുമാണ് അപ്പീലില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

മെയ് ആദ്യമാണ് കര്‍ണാടക ഹൈക്കോടതി ബെംഗളൂരുവിലെ പ്രത്യേകകോടതിയുടെ ഉത്തരവ് റദ്ദാക്കിയത്. ജയലളിതയും കൂട്ടുപ്രതികളും സമര്‍പ്പിച്ച അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് സി.ആര്‍. കുമാരസ്വാമി വിധി പ്രസ്താവിച്ചത്. കൂട്ടുപ്രതികളായ തോഴി ശശികല നടരാജന്‍, ഇവരുടെ ബന്ധുക്കളായ ഇളവരശി, സുധാകരന്‍ എന്നിവരുടെ ശിക്ഷയും ഹൈക്കോടതി റദ്ദാക്കി. നാലുവര്‍ഷം തടവും പത്തുകോടി രൂപവീതം പിഴയുമായിരുന്നു വിചാരണ കോടതിയുടെ ശിക്ഷ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.