You are Here : Home / News Plus

നടന്‍ അലക്‌സ് മാത്യു അന്തരിച്ചു

Text Size  

Story Dated: Tuesday, June 23, 2015 06:45 hrs UTC

പ്രശസ്ത സംവിധായകന്‍ പത്മരാജന്റെ 'തൂവാനത്തുമ്പികള്‍' എന്ന ചിത്രത്തിലെ ഒറ്റസീന്‍ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച നടന്‍ അലക്‌സ് മാത്യു അന്തരിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കോട്ടയം സ്വദേശിയാണ്. അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ദേശീയ ചലച്ചിത്ര പുരസ്‌കാര കമ്മറ്റിയില്‍ അംഗമായിട്ടുണ്ട്. 

വേദിക് ഇന്ത്യ സൊസൈറ്റി, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഏന്‍ഷ്യന്റ് ഇന്റഗ്രേറ്റീവ് തെറാപ്പീസ് എന്നീ സംഘടനകളുടെ സ്ഥാപകനാണ്. ആര്‍ഷ ഭാരത സംസ്‌കാരത്തിന്റെ പൊരുള്‍ അടുത്ത തലമുറയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിനാണ് സംഘടനകള്‍ തുടങ്ങിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.