You are Here : Home / News Plus

മാണിയെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യണം: കോടിയേരി

Text Size  

Story Dated: Tuesday, June 23, 2015 07:48 hrs UTC

ബാര്‍കോഴക്കേസില്‍ ധനമന്ത്രി കെ.എം.മാണിയെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യണമെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ ഇപ്പോള്‍ ഭരണമില്ല. ബാര്‍കോഴക്കേസില്‍ നടപടിയെടുത്തില്ലെങ്കില്‍ നീതിന്യായവ്യവസ്ഥക്ക് യാതൊരു പരിഗണനയും കൊടുക്കാത്ത സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍കോഴ ആരോപണവുമായി ബന്ധപ്പെട്ട് മന്ത്രി കെ.എം. മാണിക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ അഡ്വക്കറ്റ് ജനറലിനെ മറികടന്ന് കേന്ദ്രത്തില്‍ നിയമോപദേശം തേടിയെന്ന വാര്‍ത്തയെക്കുറിച്ച് മാധ്യപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. ആര്‍ക്കും വഴങ്ങുന്ന പൊലീസുദ്യോഗസ്ഥനല്ല വിന്‍സന്‍ എം.പോള്‍. എന്നാല്‍ അസാധാരണമയ സംഭവവികാസങ്ങളാണ് ബാര്‍കേസില്‍ നടന്നുകൊണ്ടിരിക്കുന്നത് എന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും കോടിയേരി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.