You are Here : Home / News Plus

സംഗീത സംവിധായകന്‍ ജയിംസ് ഹോണര്‍ വിമാനാപകടത്തില്‍ മരിച്ചു

Text Size  

Story Dated: Tuesday, June 23, 2015 07:54 hrs UTC

പ്രശസ്ത സംഗീത സംവിധായകനുമായ ജയിംസ് ഹോണര്‍ വിമാനാപകടത്തില്‍ മരിച്ചു.

ടൈറ്റാനിക്,അവതാര്‍, ബ്രേവ് ഹാര്‍ട്ട്, ഏലിയന്‍സ്, ബ്യൂട്ടിഫുള്‍ മൈന്‍ഡ് എന്നീ സിനിമകളുടെ സംഗീതസംവിധായകനാണ് ഇദ്ദേഹം. ടൈറ്റാനികിന്‍െറ സംഗീത സംവിധാനത്തിന് രണ്ട് ഓസ്കാര്‍ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. രണ്ടു തവണ ഗോള്‍ഡന്‍ ഗ്ളോബല്‍ അവാര്‍ഡ് നേടിയിട്ടുള്ള ഹോണര്‍ പത്തു തവണ അക്കാദമി അവാര്‍ഡ് പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്.
ഹോണറിന്‍െറ പേരില്‍ രജിസ്റ്റര്‍ ചെയ്ത വിമാനം സാന്താ ബാര്‍ബറയില്‍ തിങ്കളാഴ്ച രാവിലെയാണ് അപകടത്തില്‍പെട്ടത്. നിരവധി വിമാനങ്ങള്‍ സ്വന്തമായി ഉണ്ടായിരുന്ന ഹോണര്‍, സിംഗിള്‍ എഞ്ചിന്‍ എസ് 312 വിമാനം സ്വയം പറത്തുമ്പോഴായിരുന്നു അപകടം ഉണ്ടായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.