You are Here : Home / News Plus

രാജഗോപാലിന് വേണ്ടി വോട്ട് പിടിക്കാന്‍ സുരേഷ്ഗോപി എത്തി

Text Size  

Story Dated: Tuesday, June 23, 2015 05:03 hrs UTC

തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിന് വേണ്ടി വോട്ട് പിടിക്കാന്‍ സിനിമാതാരം സുരേഷ് ഗോപി അരുവിക്കരയിലത്തെി. ആദ്യമായാണ് ബി.ജെ.പിക്കുവേണ്ടി പരസ്യമായി സുരേഷ് ഗോപി പ്രചാരണത്തിനിറങ്ങുന്നത്. മോദിയുടെ വികസന നയങ്ങളുടെ പ്രയോജനം കേരളത്തിനും ലഭിക്കണമെങ്കില്‍ ഒ. രാജഗോപാലിനെ വിജയിപ്പിക്കണമെന്ന് സുരേഷ് ഗോപി അഭ്യര്‍ത്ഥിച്ചു.
അരുവിക്കരയിലെ എട്ട് പഞ്ചായത്തുകളിലെ ഒമ്പത് പൊതുയോഗങ്ങളില്‍ സുരേഷ് ഗോപി പങ്കെടുക്കും. ബി.ജെ.പി. സ്ഥാനാര്‍ത്ഥി ഒ രാജഗോപാലും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനും അടക്കമുള്ള നേതാക്കള്‍ താരത്തിനൊപ്പം സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.
സിനിമാനടനും എം.പിയുമായ ഇന്നസെന്‍റ് ഇടതുസ്ഥാനാര്‍ഥി എം.വിജയകുമാറിന്‍െറ തെരെഞ്ഞെടുപ്പു പ്രചാരണത്തിനായി അരുവിക്കരയിലത്തെിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.