You are Here : Home / News Plus

വിമാനത്താവളങ്ങളുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന് സി.ഐ.എസ്.എഫ് മേധാവി സുരേന്ദര്‍ സിങ്

Text Size  

Story Dated: Tuesday, June 23, 2015 05:34 hrs UTC

തിരുവനന്തപുരം: വിമാനത്താവളങ്ങളുടെ സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് സി.ഐ.എസ്.എഫ് മേധാവി സുരേന്ദര്‍ സിങ്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫ് ജവാന്‍ വെടിയേറ്റ സംഭവത്തിന്‍െറ പശ്ചാത്തലത്തിലാണ് മേധാവിയുടെ പ്രതികരണം. സുരക്ഷാ പരിശോധനക്കിടെ യാത്രക്കാരോട് കൂടുതല്‍ ഒൗചിത്യത്തോടെയും പ്രസന്നതയോടെയും പെറുമാറാന്‍ സി.ഐ.എസ്.എഫിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കരിപ്പൂരിലെ സംഘര്‍ഷത്തിനിടെ അബദ്ധത്തില്‍ വെടിയേറ്റ് ഒരു സി.ഐ.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസുമായി സി.ഐ.എസ്.എഫ് സഹകരിക്കും. കരിപ്പൂര്‍ സംഘര്‍ഷത്തിന് സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കും. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സി.ഐ.എസ്.എഫുകാരെ മോശക്കാരായി കാണരുതെന്നും സുരേന്ദര്‍ സിങ് അഭ്യര്‍ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.