You are Here : Home / News Plus

ഫ്രഞ്ച് പ്രസിഡന്‍റുമാരുടെ വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തിയതായി വിക്കിലീക്സ്

Text Size  

Story Dated: Wednesday, June 24, 2015 04:57 hrs UTC

മൂന്ന് ഫ്രഞ്ച് പ്രസിഡന്‍റുമാര്‍ക്കെതിരെ അമേരിക്ക ചാര പ്രവര്‍ത്തനം നടത്തിയതായി വിക്കിലീക്ക്സ് വെളിപ്പെടുത്തല്‍. മുന്‍ ഫ്രാന്‍സ് പ്രസിഡന്‍റുമാരായ ജാക്വസ് ചിറാക്, നികോളാസ് സര്‍കോസി എന്നിവരുടെയും നിലവിലെ പ്രസിഡന്‍റ് ഫ്രാന്‍കോസ് ഹോളാണ്ടെ എന്നിവരുടെയും വിവരങ്ങളാണ് അമേരിക്കന്‍ സുരക്ഷാ ഏജന്‍സി ചോര്‍ത്തിയതായി വിക്കിലീക്സ് വെളിപ്പെടുത്തിയത്. 2006 മുതല്‍ 2012 വരെയുളള കാലത്താണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നും ചൊവ്വാഴ്ച വിക്കിലീക്സ് പുറത്ത് പത്രക്കുറിപ്പില്‍ പറയുന്നു.

ഫ്രഞ്ച് മാധ്യമങ്ങളാണ് വിക്കിലീക്സ് വെളിപ്പെടുത്തല്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയില്‍ നിന്ന് തന്നെയാണ് വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചതെന്നും വിക്കിലീക്സ് അവകാശപ്പെട്ടു. ഹോളണ്ടയെ 2012ലും സര്‍കോസിയെ 2007 മുതല്‍ 2012 വരെയും 1995 മുതല്‍ 2007 വരെ ചിറകിന്‍റയും വിവരങ്ങള്‍ ചോര്‍ത്തിയെന്നും വിക്കിലീക്സ് പറയുന്നു. പ്രസിഡന്‍റിന്‍െറ വസതിയിലെ ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകളും പുറത്ത് വിട്ട രേഖയിലുണ്ട്. ആഗോള സാമ്പത്തിക മാന്ദ്യ കാലയളവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെയും ജെര്‍മന്‍ സര്‍ക്കാറുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെയും സംഗ്രഹങ്ങളും രേഖകളിലുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.