You are Here : Home / News Plus

സോളാര്‍ കേസ്: ജയില്‍ രജിസ്റ്റര്‍ തിരുത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി

Text Size  

Story Dated: Wednesday, June 24, 2015 06:47 hrs UTC

സോളാര്‍ കേസ് പ്രതി സരിത താമസിച്ച അട്ടക്കുളങ്ങര ജയിലിലെ രജിസ്റ്റര്‍ തിരുത്തിയ സംഭവത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ജയില്‍ ഡി.ജി.പി ലോകനാഥ് ബെഹ്‌റയോട് റിപ്പോര്‍ട്ട് തെടി. സംഭവത്തില്‍ സോളാര്‍ കമ്മീഷന്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 

അട്ടക്കുളങ്ങര വനിതാ ജയില്‍ സൂപ്രണ്ടാണ് കമ്മീഷന്‍ മുമ്പാകെ ഈ രജിസ്റ്റര്‍ ഹാജരാക്കിയിരുന്നത്. സരിതയുടെ അമ്മയും ബന്ധുവും അട്ടക്കുളങ്ങര ജയിലിലെത്തിയ സമയമാണ് തിരുത്തിയത്. ജയില്‍ ഡി.ഐ.ജി ഗോപകുമാറും അതേ ദിവസം ജയിലിലെത്തിയിരുന്നതായി രജിസ്റ്ററിലുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ സന്ദര്‍ശനത്തിന് മുന്നോടി എന്ന രീതിയിലാണ് ഡി.ഐ.ജി ജയില്‍ സന്ദര്‍ശിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.