You are Here : Home / News Plus

അട്ടപ്പാടിയില്‍ ഉരുള്‍പൊട്ടല്‍: വ്യാപക കൃഷിനാശം

Text Size  

Story Dated: Wednesday, June 24, 2015 06:49 hrs UTC

അട്ടപ്പാടിയില്‍ ഉരുള്‍പൊട്ടി വ്യാപക നാശം. അഗളി പഞ്ചായത്തിലെ പല്ലിയറയിലും ഷോളയാര്‍ പഞ്ചായത്തിലെ കോട്ടമലയിലുമാണ് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. ഉരുള്‍പൊട്ടലില്‍ പല്ലിയറയിലെ നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. പല്ലിയറ സുനിമോള്‍ സുരേഷിന്‍റെ ശിവമന്ദിരമെന്ന വീട് ഭാഗികമായി തകര്‍ന്നു. കോട്ടമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ സരസമ്മ എന്ന വൃദ്ധയുടെ വീട് ഒലിച്ചു പോയി. മണ്ണിടിച്ചിലില്‍ നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു.
ഉരുള്‍പൊട്ടലില്‍ നെല്ലിപ്പതിപല്ലിയറ റോഡ്, കതിരുംപതി പല്ലിയറ റോഡ് എന്നിവ പൂര്‍ണമായും തകര്‍ന്നു. പ്രദേശത്ത് വ്യാപക കൃഷിനാശം സംഭവിച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് അഞ്ചു ദിവസമായി വൈദ്യുതി ബന്ധം പൂര്‍ണമായും വിഛേദിക്കപ്പെട്ടിരിക്കയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.