You are Here : Home / News Plus

അരുവിക്കരയില്‍ ബി.ജെ.പി പിടിക്കുന്നത് എല്‍.ഡി.എഫ് വോട്ടുകളെന്ന് ആന്‍റണി

Text Size  

Story Dated: Wednesday, June 24, 2015 07:44 hrs UTC

അരുവിക്കരയില്‍ ബി.ജെ.പി പിടിക്കുന്നത് എല്‍.ഡി.എഫ് വോട്ടുകളായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണി. വി.എസ് അച്യുതാനന്ദന്‍ നിലവാരത്തകര്‍ച്ചയോടെ മാത്രമാണ് സംസാരിക്കുന്നത്. ആ ഭാഷയില്‍ മറുപടി പറയാന്‍ തനിക്കോ യു.ഡി.എഫിനോ അറിയില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ബി.ജെ.പിയെ വളര്‍ത്തിയത് സി.പി.എമ്മാണ്. താല്‍കാലിക ലാഭത്തിന് വേണ്ടി അവര്‍ അണികളില്‍ മത വിദ്വേഷത്തിന്‍െറ വിത്ത് പാകിയെന്നും ആന്‍റണി വ്യക്തമാക്കി.

അരുവിക്കരയില്‍ യു.ഡി.എഫ് വിജയത്തോടെ ഭരണത്തുടര്‍ച്ചയുണ്ടാകും. അരുവിക്കരയില്‍ സ്ഥാനാര്‍ഥിയുടെ മികവും പ്രധാന ഘടകമാകുമെന്ന് ആന്‍്റണി പറഞ്ഞു. അരുവിക്കരയില്‍ സര്‍ക്കാരിന്‍്റെ വിലയിരുത്തലും ഉണ്ടാകും. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍്റെ ഭരണനേട്ടങ്ങള്‍, സി.പി.എമ്മിന്‍്റെ അക്രമരാഷ്ട്രീയം ബി.ജെ.പിയുടെ വര്‍ഗീയരാഷ്ട്രീയത്തോടുള്ള എതിര്‍പ്പ് ഇവയും ജനം വിലയിരുത്തുമെന്നും ആന്‍റണി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.