You are Here : Home / News Plus

ദേശീയ ഗെയിംസ് നടത്തിപ്പിനെ ആക്ഷേപിച്ചവര്‍ മാപ്പുപറയണം: മുഖ്യമന്ത്രി

Text Size  

Story Dated: Wednesday, June 24, 2015 07:47 hrs UTC

ദേശീയ ഗെയിംസ് അഭിമാനാര്‍ഹമായ രീതിയില്‍ സംഘടിപ്പിച്ചപ്പോള്‍ ആക്ഷേപിച്ചവര്‍ ഇനിയെങ്കിലും കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ദേശീയ ഗെയിംസില്‍ യാതൊരു അഴിമതിയും നടന്നിട്ടില്ല എന്ന സി.ബി.ഐ റിപ്പോര്‍ട്ട് ഉദ്ധരിച്ചായിരുന്നു അദ്ദേഹം ഇത് പറഞ്ഞത്. 

ദേശീയ ഗെയിംസില്‍ ആരോപണം ഉന്നയിച്ചവര്‍ക്ക് കനത്ത തിരിച്ചടി നേരിട്ടു. ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധകള്‍ വരെ അതിലുണ്ടായി. യാതൊരു അറിവുമില്ലാതെ അഭിമാനിക്കാവുന്ന സംരംഭത്തെ വിലയിടിച്ച് കാണിച്ചത് നിര്‍ഭാഗ്യകരമായി പോയി. ഗെയിംസ് നടത്തരുത് നീട്ടിവെക്കണം എന്ന് വരെ ആവശ്യം വന്നതാണ്. എന്നിട്ടും മികച്ച രീതിയില്‍ നടത്താനായി. ഗെയിംസ് നടത്തുന്നവര്‍ ഇത് കഴിഞ്ഞാല്‍ പിന്നെ ജയിലിലായിരിക്കും എന്ന് പറഞ്ഞു. ആ ആക്ഷേപം ഉന്നയിച്ചവര്‍ മാപ്പ് പറയണം. പ്രതിപക്ഷം ഉന്നയിച്ച ഓരോ ആക്ഷേപവും അവര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം പൊളിഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.