You are Here : Home / News Plus

സോളാര്‍ കേസിലെ ആരോപണങ്ങള്‍ സാധൂകരിക്കപ്പെട്ടുവെന്ന് കോടിയേരി

Text Size  

Story Dated: Wednesday, June 24, 2015 05:48 hrs UTC

അരുവിക്കര: സോളാര്‍ കേസിലെ ആരോപണങ്ങള്‍ സാധൂകരിക്കപ്പെട്ടുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആരോപണങ്ങള്‍ സാധൂകരിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വി.എസ് അച്യൂതാനന്ദനെതിരെ തരം താണ പരാമശങ്ങളാണ് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍ നടത്തിയത്. പരാമര്‍ശം പിന്‍വലിച്ച് അദ്ദേഹം മാപ്പ് പറയണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
സോളാര്‍ കേസ് അട്ടിമറിച്ചതിന് പ്രത്യുപകാരമായാണ് ഗോപകുമാറിനെ ജയില്‍ ഐ.ജിയാക്കിയത്. അരുവിക്കരയില്‍ മന്ത്രിമാര്‍ പൊലീസ് അകമ്പടിയോടെയാണ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത്. ഇടതുപക്ഷ സര്‍ക്കാറിന്‍െറ കാലത്തും ഉപതെരഞ്ഞെടുപ്പുണ്ടായിരുന്നു. അന്ന് മന്ത്രിമാര്‍ പൊലീസ് അകമ്പടിയില്ലാതെയാണ് വോട്ട് അഭ്യര്‍ഥിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അരുവിക്കരയില്‍ യു.ഡി.എഫ് പണം, മദ്യം , സാരി, കുട എന്നിവ ജനങ്ങള്‍ക്ക് നല്‍കുകയാണ്. ഇതെല്ലാം തോല്‍വി മുന്നില്‍ കണ്ടുള്ള വെപ്രാളം കൊണ്ടാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.