You are Here : Home / News Plus

അരുവിക്കരയില്‍ പിണറായി മറഞ്ഞു നില്‍ക്കുന്നു -പി.പി. തങ്കച്ചന്‍

Text Size  

Story Dated: Wednesday, June 24, 2015 06:57 hrs UTC

തിരുവനന്തപുരം: അടുത്ത മുഖ്യമന്ത്രിയെന്ന് അണികളെക്കൊണ്ട് പറയിക്കുന്ന സി.പി.എം നേതാവ് പിണറായി വിജയന്‍ എന്തുകൊണ്ടാണ് അരുവിക്കരയില്‍ പൊതുവേദിയില്‍ നിന്ന് മറഞ്ഞു നില്‍ക്കുന്നതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍. വി.എസ് പാര്‍ട്ടി വിരുദ്ധനാണെന്ന പ്രമേയം വായിക്കാനാണ് പിണറായി വിജയന്‍ അവസാനം പൊതുവേദിയില്‍ വന്നത്. താന്‍ മുന്നില്‍ നിന്നാല്‍ തോല്‍വിയായിരിക്കും ഫലമെന്ന് വിലയിരുത്തുന്ന നേതാവിന് എങ്ങനെ മുന്നണിയെ അധികാരത്തിലേക്ക് നയിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. അരുവിക്കരയില്‍ നടന്ന വിവിധ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു തങ്കച്ചന്‍.
 
ഉപതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ കണ്ണൂര്‍ ലോബിയാണ് തിരശീലക്ക് പിന്നിലുള്ളത്. തെരഞ്ഞെടുപ്പ് ദിവസം കണ്ണൂര്‍ മാതൃകയില്‍ അവര്‍ അക്രമത്തിന് വഴിമരുന്നിടാന്‍ സാധ്യതയുണ്ട്. ദയാവധം കാത്തു നില്‍ക്കുന്നയാളിന്‍െറ സ്ഥിതിയിലാണ് വി.എസ് അച്യുതാനന്ദന്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അദ്ദേഹം പാര്‍ട്ടിയില്‍ ഉണ്ടാകുമെന്ന് പിണറായി വിജയന് ഉറപ്പ് നല്‍കാനാകുമോ? കുറഞ്ഞപക്ഷം വി.എസ് പാര്‍ട്ടി വിരുദ്ധന്‍ അല്ലന്നെങ്കിലും തിരുത്തി പറഞ്ഞിട്ട് അദ്ദേഹത്തെ പ്രചരണത്തില്‍ പങ്കെടുപ്പിച്ചാല്‍ മതിയായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വി.എസിനെ പുറത്തുചാടിക്കാന്‍ പിണറായി വിജയന്‍ പൊതുവേദിയില്‍ എത്തുമെന്നും തങ്കച്ചന്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.