You are Here : Home / News Plus

അരുവിക്കരയില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

Text Size  

Story Dated: Thursday, June 25, 2015 04:39 hrs UTC

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ആഴ്ചകള്‍ നീണ്ട പരസ്യപ്രചാരണം വ്യാഴാഴ്ച അവസാനിക്കും. ശനിയാഴ്ചയാണ് തെരഞ്ഞെടുപ്പ്.  ജി. കാര്‍ത്തികേയന്‍െറ വിയോഗത്തെ തുടര്‍ന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‍െറ മകനും യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ കെ.എസ്. ശബരീനാഥന്‍, മുന്‍മന്ത്രിയും സ്പീക്കറുമായിരുന്ന എല്‍.ഡി.എഫിന്‍െറ എം. വിജയകുമാര്‍, മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ബി.ജെ.പിയുടെ ഒ. രാജഗോപാല്‍ എന്നിവരാണ് പ്രധാനമായും മത്സരരംഗത്തുള്ളത്. പി.സി. ജോര്‍ജ് നേതൃത്വം നല്‍കുന്ന അഴിമതിവിരുദ്ധ ജനകീയ മുന്നണി സ്ഥാനാര്‍ഥി കെ. ദാസ്, പി.ഡി.പിയുടെ പൂന്തുറ സിറാജ് ഉള്‍പ്പെടെ 16 സ്ഥാനാര്‍ഥികളാണ് ആകെ. സഹതാപതരംഗത്തിലൂടെ മണ്ഡലം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലായിരുന്നു തുടക്കത്തില്‍ യു.ഡി.എഫെങ്കിലും വാശിയേറിയ ത്രികോണ മത്സരത്തിനാണ് അരുവിക്കര സാക്ഷ്യംവഹിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.