You are Here : Home / News Plus

ലളിത് മോദിയെ അനുകൂലിച്ച് വസുന്ധരാ രാജെ ഒപ്പിട്ടരേഖകള്‍ പുറത്ത്

Text Size  

Story Dated: Thursday, June 25, 2015 06:06 hrs UTC

ഐ.പി.എല്‍. ആരോപണവിധേയനായ ലളിത് മോദിയെ അനുകൂലിച്ച് ബ്രിട്ടീഷ് സര്‍ക്കാറിന് എഴുതിയിരുന്നതായി തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നതോടെ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെയുടെ രാജിക്കായി മുറവിളി ശക്തമായി. ഒപ്പിട്ട രേഖകള്‍ തന്നെ പുറത്തുവന്ന സാഹചര്യത്തില്‍ വസുന്ധര ഉടന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 

2011 ആഗസ്ത് 18-ന് വസുന്ധരാ രാജെ രാജസ്ഥാനില്‍ പ്രതിപക്ഷനേതാവായിരിക്കെ അവര്‍ ഒപ്പിട്ട ഏഴുപേജുള്ള സത്യവാങ്മൂലം എന്നുപറയപ്പെടുന്ന രേഖകള്‍ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് വാര്‍ത്താ സമ്മേളനം വിളിച്ചാണ് പുറത്തുവിട്ടത്. എമിഗ്രേഷന്‍ പ്രശ്‌നത്തില്‍ ലളിത് മോദിയെ അനുകൂലിക്കുന്ന തരത്തിലുള്ളതാണ് രേഖകള്‍. 2011 ല്‍ ബ്രിട്ടനിലേക്ക് കുടിയേറാനുള്ള ലളിത് മോഡിയുടെ അപേക്ഷയില്‍ സാക്ഷിയായതാണ് വസുന്ധരയ്ക്ക് വിനയായിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.