You are Here : Home / News Plus

അരുവിക്കര: സി.പി.എം മൂന്നാം സ്ഥാനത്തേക്ക് പോയാലും അത്ഭുതപ്പെടാനില്ലെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Thursday, June 25, 2015 07:17 hrs UTC

അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ സി.പി.എം മൂന്നാം സ്ഥാനത്തേക്ക് പോയാലും അത്ഭുതപ്പെടാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷം ആകെ അങ്കലാപ്പിലാണ്. ജനങ്ങള്‍ തള്ളിക്കളഞ്ഞ ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അരുവിക്കരയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.കെ ആന്റണിക്കെതിരെ വി.എസ് അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശം അതിരുകടന്നതാണ്. രാഷ്ട്രീയമായ വിമര്‍ശനത്തെ പോലും ഉള്‍ക്കൊള്ളാന്‍ വി.എസിന് കഴിയുന്നില്ല. വി.എസ്സിന് എന്തും പറയാം ആരെക്കുറിച്ചും പറയാം. മോശമായ പരാമര്‍ശം പറയാം. അദ്ദേഹത്തെക്കുറിച്ച് രാഷ്ട്രീയ വിമര്‍ശം പോലും പാടില്ലെന്ന നിലപാടാണ് വി.എസ്സിന്. അരുവിക്കരയിലെ ജനങ്ങള്‍ അതിന് മറുപടി നല്‍കും എന്ന് പൂര്‍aണവിശ്വാസമുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അക്രമരാഷ്ട്രീയത്തിനെതിരായ താക്കീതായിരിക്കും തിരഞ്ഞെടുപ്പ് ഫലം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.