You are Here : Home / News Plus

വി.എസിന്റേത് തരംതാണ പരാമര്‍ശമായി: സുധീരന്‍

Text Size  

Story Dated: Thursday, June 25, 2015 07:21 hrs UTC

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ നിലവാരത്തകര്‍ച്ചയുടെ പ്രതിഫലനമാണ് ആന്റണിക്കെതിരായ അദ്ദേഹത്തിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. വി.എസിന്റേത് തരംതാണ പരാമര്‍ശമായി. വളരെ തെറ്റായ പദപ്രയോഗം പിന്‍വലിച്ച് പൊതുവേദിയില്‍ അദ്ദേഹം മാപ്പ് പറയണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.വി.എസ്സിന്റെ വാക്കുകള്‍ക്ക് അദ്ദേഹത്തിന്റെ പ്രായം കൂടി കണക്കിലെടുത്ത് യു.ഡി.എഫ് ഒരിക്കലും മറുപടി നല്‍കിയിട്ടില്ല. കൊല്ലത്ത് പിണറായിക്ക് എന്നതു പോലെ അരുവിക്കരയില്‍ വി.എസ്സിനും ജനം മറുപടി നല്‍കുമെന്ന് സുധീരന്‍ പറഞ്ഞു. അരുവിക്കര ഉപതിരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാരില്‍ മാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് പ്രതിപക്ഷനിരയില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.