You are Here : Home / News Plus

നഗരവികസന പദ്ധതിക്കു തുടക്കം

Text Size  

Story Dated: Thursday, June 25, 2015 07:34 hrs UTC

നരേന്ദ്ര മോദി സര്‍ക്കാരിന്റെ നഗരവികസന പദ്ധതിക്കു തുടക്കം. സ്മാര്‍ട്ട്‌സിറ്റി, അമൃത് മിഷന്‍, എല്ലാവര്‍ക്കും വീട് എന്നീ മൂന്നു പദ്ധതികളുടെ മാര്‍ഗരേഖ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. സംസ്ഥാനസര്‍ക്കാരുകള്‍, നഗരസഭകള്‍, സ്വകാര്യ സംരംഭകര്‍ തുടങ്ങിയവരുമായി നടത്തിയ കൂടിയാലോചനക്കുശേഷം തയാറാക്കിയതാണു മാര്‍ഗരേഖ. ലോകനിലവാരത്തിലുള്ള സൗകര്യങ്ങളോടുകൂടിയ 100 സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മിക്കാനുമുള്ളതാണു പദ്ധതി. ഒരു ലക്ഷം ജനസംഖ്യയുള്ള രാജ്യത്തെ 500 നഗരങ്ങളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനുമാണ് അമൃത് മിഷന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഏഴു വര്‍ഷത്തിനുള്ളില്‍ രണ്ടു കോടി പുതിയ വീടുകള്‍ നിര്‍മിക്കാനാണ് എല്ലാവര്‍ക്കും വീട് എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.