You are Here : Home / News Plus

തെരുവുനായ്ക്കളെ കൊല്ലുന്നതിനു നിയമതടസമില്ല

Text Size  

Story Dated: Thursday, June 25, 2015 07:42 hrs UTC

ഉപദ്രവകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നതിനു നിലവില്‍ യാതൊരുവിധ നിയമതടസവുമില്ലെന്നു സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ വിളിച്ചു കൂട്ടിയ ഉന്നതതല യോഗം വിലയിരുത്തി. ആക്രമണ സ്വഭാവമുള്ളതോ പേവിഷബാധ സംശയിക്കപ്പെടുന്നതോ ആയ നായ്ക്കളെ ഉന്മൂലനം ചെയ്യുന്നതിലൂടെ മാത്രമേ നായശല്യത്തില്‍നിന്നു കേരളത്തിനു ഫലപ്രദമായ മോചനമാര്‍ഗം തെളിയൂവെന്നു യോഗം ചൂണ്ടിക്കാട്ടി. നായ്ക്കളെ കൊല്ലുന്നതിനെതിരേ സുപ്രീംകോടതി വിധി നിലവിലുണെ്ടന്ന ധാരണയാണു പരക്കെയുള്ളതെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന വിമുഖതയ്ക്കു പ്രധാന കാരണമിതാണെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് പറഞ്ഞു. യോഗത്തില്‍ പങ്കെടുത്ത വകുപ്പു മേധാവികളും സംശയങ്ങള്‍ പങ്കുവച്ചപ്പോള്‍, ഇക്കാര്യത്തില്‍ നിയമത്തിന്റേതായ വിലക്കില്ലെന്നു ബന്ധപ്പെട്ട ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിയമ വകുപ്പു സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് യോഗത്തില്‍ ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.