You are Here : Home / News Plus

ചരിത്രത്തിലെ കറുത്ത അധ്യായമായിരുന്നു അടിയന്തരാവസ്ഥയെന്ന് പ്രധാനമന്ത്രി

Text Size  

Story Dated: Thursday, June 25, 2015 07:48 hrs UTC

ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായിരുന്നു അടിയന്തരാവസ്ഥയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് പ്രതിരോധിച്ചവരെക്കുറിച്ചോര്‍ത്ത് അഭിമാനമുണ്ടെന്നും മോദി പറഞ്ഞു. അടിയന്തരാവസ്ഥയുടെ നാല്‍പതാം വര്‍ഷികത്തിലാണു മോദി ഇക്കാര്യങ്ങള്‍ ട്വിറ്ററില്‍ കുറിച്ചത്. അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ നേതൃത്വം ജനാധിപത്യത്തെ തകര്‍ത്തുവെന്നും കോണ്‍ഗ്രസിനെ ലക്ഷ്യം വെച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

അടിയന്തരാവസ്ഥയുടെ നാല്‍പതാം വാര്‍ഷിക ദിനത്തില്‍ വിപുലമായ പരിപാടികളാണ് കേന്ദ്രസര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അടിയന്തരാവസ്ഥയുടെ നാളുകള്‍ തിരിച്ചുവരികയാണെന്ന് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനി പ്രസ്താവിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.