You are Here : Home / News Plus

ഝലം നദി കരകവിഞ്ഞു; കശ്മീരില്‍ വെള്ളപ്പൊക്ക ഭീഷണി

Text Size  

Story Dated: Thursday, June 25, 2015 07:50 hrs UTC

കനത്ത മഴയില്‍ കശ്മീര്‍ താഴ്വരയില്‍ ഝലം നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. പ്രദേശം വെള്ളപ്പൊക്ക ഭീഷണിയില്‍. ബുധനാഴ്ച മുഴുവന്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് ഝലം നദിയില്‍ ജലം ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. വടക്കന്‍ കശ്മീരിലെ സംഗം പ്രദേശത്താണ് ഝലത്തിലെ ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നത്. ഇതെ തുടര്‍ന്ന് പ്രദേശത്തുള്ള ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സംഗം പ്രദേശത്ത് ജല നിരപ്പ് 25.30 അടിയായി ഉയര്‍ന്നു. ഇത് പരാമവധി ജല നിരപ്പിനേക്കള്‍ 2.30 അടി കൂടുതലാണ്.
റാം മുന്‍ഷിബാഗില്‍ ഝലം 17.10 അടി ഉയരത്തിലാണ് ഒഴുകുന്നത്. ഇവിടെ ജല നിരപ്പ് 19 അടി എത്തിയാല്‍ നദി കരകവിയും. ഝലത്തിന്റെ കൈവരികളും നിറഞ്ഞ് ഒഴുകുകയാണ്.
2014 ല്‍ ഝലം നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് കശ്മീരിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നൂറുക്കണക്കിനാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.